വീടിനുള്ളിൽ യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ വധശ്രമത്തിന് കേസ്

fire
 പാലക്കാട്: ഒറ്റപ്പാലം കൂനത്തറയിൽ  യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. പാലയ്ക്കൽ ഹേമചന്ദ്രനെതിരെയാണ് ഷൊര്‍ണൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ രശ്മിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രശ്മിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നുള്ള ഭര്‍ത്താവിന്റെ  അതിക്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രശ്മിക്ക് എഴുപത്തി അഞ്ച് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഹേമചന്ദ്രനും പൊള്ളലേറ്റതയാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ അടുത്ത ദിവസങ്ങളിലുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ദമ്പതികളും മകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. 

Share this story