തൃശൂർ: കുന്നംകുളത്ത് പള്ളി പെരുന്നാളിനിടെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള പ്രവർത്തകരെ അകാരണമായി മർദ്ദിച്ച സംഭവത്തിൽ കുന്നംകുളം സ്റ്റേഷൻ ഇൻസ്‌പെക്ടർ വൈശാഖിനെ സ്ഥലം മാറ്റി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽനിന്നുള്ള ഉത്തരവ് പ്രകാരം അദ്ദേഹത്തെ ഒല്ലൂർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്.(Incident of CPM leaders being beaten up during church festival, Action taken against police officer)
വൈശാഖ് വ്യാഴാഴ്ച ഉച്ചയോടെ ഒല്ലൂർ സ്റ്റേഷനിൽ ചാർജെടുത്തു. തുടർന്ന് അദ്ദേഹം അവധിയിൽ പ്രവേശിച്ച് വൈകിട്ടോടെ സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയി. സി.പി.എം. പ്രവർത്തകരോട് വൈശാഖ് മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചതെന്ന് സി.പി.എം. കുന്നംകുളം ഏരിയാ നേതൃത്വം പ്രസ്താവനയിൽ കുറ്റപ്പെടുത്തിയിരുന്നു.
ഇൻസ്‌പെക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന ഉറപ്പ് പാർട്ടി നേതൃത്വം തുടക്കം മുതലേ പ്രവർത്തകർക്ക് നൽകിയിരുന്നു. പള്ളി പെരുന്നാളിനോടനുബന്ധിച്ച് രാത്രി റോഡരികിൽ ഇരുന്നിരുന്ന സി.പി.എം. പ്രവർത്തകർക്ക് നേരെയായിരുന്നു സി.ഐ.യുടെ ഭാഗത്തുനിന്ന് മർദ്ദനം ഉണ്ടായത്.