സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷപോരാ, സാധാരണക്കാർക്കും വേണം; ശോഭാ സുരേന്ദ്രൻ
Sep 7, 2023, 22:45 IST

സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷപോരെന്നും സാധാരണക്കാർക്കും സുരക്ഷവേണമെന്നും ശോഭാ സുരേന്ദ്രൻ. എറണാകുളം ജില്ലാ കളക്ടർ ഉടൻ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും ഇതര സംസ്ഥാനക്കാരുടെ കണക്കെടുക്കൽ കൃത്യമായി പൂർത്തിയാക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ആലുവയിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. പീഡനത്തിന് ഇരയായ കുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വളരെ മോശമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.