പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു | udf candidate

ബൈക്കില്‍ യാത്ര ചെയ്യവെ ആയിരുന്നു കരി ഓയില്‍ ഒഴിച്ചത്.
udf candidate
Updated on

പത്തനംതിട്ട: പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജോ വര്‍ഗീസിന് നേരെയാണ് ആക്രമണം. ബൈക്കില്‍ യാത്ര ചെയ്യവെ ആയിരുന്നു കരി ഓയില്‍ ഒഴിച്ചത്.

വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇലക്ഷനുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസർ വിളിച്ചുചേർത്ത സ്ഥാനാർത്ഥികളുടെ മീറ്റിങ്ങിൽ പങ്കെടുത്ത് തിരികെ വാർഡിലേക്ക് പ്രവർത്തനത്തിന്റെ ഭാഗമായി കടന്നുപോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. സംഭവത്തില്‍ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Related Stories

No stories found.
Times Kerala
timeskerala.com