കോഴിക്കോട് ജില്ലയില്‍ ഇനി ഓണ്‍ലൈന്‍ ക്ലാസ് മാത്രം; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല
Sep 16, 2023, 17:09 IST

കോഴിക്കോട്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. ഒരു കാരണവശാലും വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നാണ് കളക്ടറുടെ ഉത്തരവ്. കോച്ചിംഗ് സെന്‍ററുകൾ, മദ്രസകള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമെന്നും എന്നാല്‍ പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കോഴിക്കോട് ജില്ലയില്‍ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് നഗരപ്രദേശങ്ങളിലുള്‍പ്പടെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.