കൊച്ചിയിൽ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കി; മൂന്ന് പേര്‍ പിടിയില്‍

rape
 പുൽപള്ളി: മെച്ചപ്പെട്ട ചികിത്സയും കുടുംബസഹായവും വാഗ്ദാനം ചെയ്ത് നിർധന യുവതിയെ എറണാകുളത്തു എത്തിച്ചു പീഡിപ്പിച്ച കേസില്‍ ചാരിറ്റി സംഘടനാ ഭാരവാഹിയുള്‍പ്പെടെ 3 യുവാക്കൾ അറസ്റ്റിൽ. ബത്തേരി തൊവരിമല കക്കത്ത് പറമ്ബില്‍ ഷംസാദ് (24), റഹ്‌മത്ത്നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദ് (23), അമ്ബലവയല്‍ ചെമ്മന്‍കോട് സെയ്ഫു റഹ്‌മാന്‍ (26) എന്നിവരാണ് പോലീസ് പിടിയിലായത്. ചികിത്സാ സഹായം നല്‍കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി യുവതിയെ പ്രതികൾ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം 27നാണ് സംഭവം. വിദഗ്ധ പരിശോധനയ്ക്കെന്ന പേരില്‍ കഴിഞ്ഞ 29നു പ്രതികള്‍ യുവതിയെ എറണാകുളത്ത് കൊണ്ടുപോയി മുറിയെടുത്ത്, ജ്യൂസില്‍ ലഹരിമരുന്ന് ചേര്‍ത്ത് നൽകി പീഡിപ്പിച്ചുവെന്നാണു പരാതി.

Share this story