രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​ട്ടി​ണി കി​ട​ന്നാ​ല്‍ ഇ​വി​ടെ ആ​ര്‍​ക്കും ഒ​രു ചേ​ത​വു​മി​ല്ല ; മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി | V Sivankutty

രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​ട്ടി​ണി കി​ട​ന്നാ​ല്‍ ഇ​വി​ടെ ആ​ര്‍​ക്കും ഒ​രു ചേ​ത​വു​മി​ല്ല.
V Sivankutty
Updated on

തി​രു​വ​ന​ന്ത​പു​രം : രാ​ഹു​ല്‍ ഈ​ശ്വ​ർ ജ​യി​ലി​ല്‍ നടത്തുന്ന നി​രാ​ഹാ​ര​സ​മ​രത്തിൽ പ്രതികരിച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി.രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​ട്ടി​ണി കി​ട​ന്നാ​ല്‍ ഇ​വി​ടെ ആ​ര്‍​ക്കും ഒ​രു ചേ​ത​വു​മി​ല്ല.രാ​ഹു​ല്‍ ഈ​ശ്വ​റി​ന് സ്വ​ന്തം കു​ടും​ബ​ത്തി​ലെ ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് ഇ​ങ്ങ​നെ അ​നു​ഭ​വ​മു​ണ്ടാ​യാ​ലേ മ​ന​സി​ലാ​കൂവെന്ന് മന്ത്രി പറഞ്ഞു.

രാ​ഹു​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വി​ക്കും എ​ന്ന​ല്ലാ​തെ ആ​ര്‍​ക്കാ​ണ് പ്ര​ശ്‌​ന​മെ​ന്നും ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ആ​രും രാ​ഹു​ല്‍ ഈ​ശ്വ​റി​നെ തി​രി​ഞ്ഞു​പോ​ലും നോ​ക്കി​ല്ല. രാ​ഹു​ല്‍ ഈ​ശ്വ​റി​ന് സ്വ​ന്തം കു​ടും​ബ​ത്തി​ലെ ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് ഇ​ങ്ങ​നെ അ​നു​ഭ​വ​മു​ണ്ടാ​യാ​ലേ മ​ന​സി​ലാ​കൂ.മ​ഹാ​ത്മാ​ഗാ​ന്ധി പ​ണ്ട് ജ​യി​ലി​ല്‍ നി​രാ​ഹാ​രം കി​ട​ന്നി​ട്ടു​ണ്ട്. മൊ​ട്ടു​സൂ​ചി​യു​ടെ ഉ​പ​കാ​ര​മു​ള​ള​തി​നാ​ണ് നി​രാ​ഹാ​ര​മെ​ങ്കി​ല്‍ ജ​ന​ങ്ങ​ള്‍ തി​രി​ഞ്ഞു​നോ​ക്കും. ഇ​ത് പീ​ഡ​ന​വീ​ര​നെ ന്യാ​യീ​ക​രി​ച്ച​തി​ന​ല്ലേ. ഇ​ര​യെ ത​ക​ര്‍​ക്കു​ന്ന കാ​പാ​ലി​ക​നാ​ണ് രാ​ഹു​ല്‍ ഈ​ശ്വ​ര്‍ എന്ന് ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com