ഇഡി മുമ്പാകെ ഹാജരായാൽ എ.സി. മൊയ്തീൻ ജയിലിൽ പോകുമെന്ന് അനിൽ അക്കര

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി) മുമ്പാകെ മുൻ മന്ത്രി എ.സി. മൊയ്തീൻ ഹാജരായാൽ അദ്ദേഹം അറസ്റ്റിലാകുമെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇന്ന് വിവിധ സ്ഥലങ്ങളിൽ ഇഡി നടത്തിയ റെയ്ഡിനെ പുച്ഛിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, നാളെ മൊയ്തീൻ ഇഡി മുമ്പാകെ ഹാജരാകുമോ എന്ന് വ്യക്തമാക്കണമെന്ന് അനിൽ ആവശ്യപ്പെട്ടു.

ഗോവിന്ദൻ ഇന്ന് ഇഡിയെ പുച്ഛിച്ചത് എന്തിനാണെന്ന് മനസിലായില്ലെന്ന് അനിൽ അക്കര പറഞ്ഞു. മൊയ്തീൻ ഇഡിക്ക് മുന്നിൽ വീണ്ടും ഹാജരാകേണ്ട ദിവസമാണ് നാളെ. ഹാജരായാൽ വീട്ടിലേക്കല്ല, മറിച്ച് തട്ടിപ്പ് കേസിലെ പ്രതി സതീശനൊപ്പം ജയിലിലേക്കാണ് പോവുക എന്ന് മൊയ്തീന് അറിയാമെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു.