‘ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യു.ഡി.എഫിന് 105 സീറ്റുകള്‍ കിട്ടും’; മാണി സി.കാപ്പന്‍
Sep 10, 2023, 08:56 IST

പാലാ: തിരഞ്ഞെടുപ്പ് പ്രവചനത്തില്‍ താരമായി മാണി സി.കാപ്പന്‍ എം.എല്‍.എ. ഇപ്പോഴിതാ പുതിയ പ്രവചവുമായി എത്തിയിരിക്കുകയാണ് മാണി സി.കാപ്പന്‍. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യു.ഡി.എഫിന് സംസ്ഥാനത്ത് 105 സീറ്റുകള്‍ കിട്ടുമെന്നാണ് കാപ്പന്റെ പുതിയ പ്രവചനം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം ഭൂരിപക്ഷം 15,000 വോട്ടെന്ന് പ്രവചിച്ചത് ഫലിച്ചിരുന്നു. പിന്നീട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ ഭൂരിപക്ഷം 25000-ല്‍ കുറയാതെ എന്ന് പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പുതുപ്പള്ളി ചാണ്ടി ഉമ്മന് 35,000-നും 40,000-നും ഇടയിലാകും ഭൂരിപക്ഷമെന്ന് വോട്ടെടുപ്പിന് മുമ്പായി മണര്‍കാട് നടന്ന പൊതുസമ്മേളനത്തില്‍ കാപ്പന്‍ പറഞ്ഞിരുന്നു. അതും ഏറെക്കുറേ ശരിയാകുകയും ചെയ്തു.