ഇടുക്കി ചെറുതോണി അണക്കെട്ടിലെ സുരക്ഷ വീഴ്ച: ആറ് പോലീസുകാർക്ക് സസ്പെൻഷൻ

ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടിലെ സുരക്ഷ വീഴ്ചയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആറ് പോലീസുകാരെ സസ്പെൻഡ് ചെയ്തു. പ്രവേശന കവാടത്തിൽ മെറ്റൽ ഡിക്റ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
ജൂലൈ 22ന് ചെറുതോണി അണക്കെട്ട് സന്ദർശിക്കാനെതിയ ആൾ പ്രവേശന കവാടത്തിനു സമീപത്തുതന്നെയുള്ള ഹൈമാസ്റ്റ് ലൈറ്റിനു താഴെ താഴിട്ടു പൂട്ടുകയും അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്ന ഇരുന്പ് കയറിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നാലിനു ഹൈമാസ്റ്റ് ലൈറ്റിലെ ബൾബ് മാറാൻ വന്ന ജീവനക്കാരാണ് ഇതിന്റെ ചുവട്ടിൽ പൂട്ടിയ താഴ് കണ്ടെത്തിയത്. അണക്കെട്ടിനോടു ചേർന്നുള്ള പാർക്കിലും ഇടുക്കി അണക്കെട്ടു വരെയുള്ള വഴികളിലായി 11 താഴുകളാണ് പൂട്ടിയ നിലയിലായിരുന്നു,
ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സംഭവം അന്വേഷിക്കുന്നത്. സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.