മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് അടച്ചു: വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് അധികൃതർ | Power Plant

മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൾ കൂടുതൽ തുറന്ന് വിട്ട് ജലവിതരണം ഉറപ്പാക്കും
മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് അടച്ചു: വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് അധികൃതർ | Power Plant
Published on

ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയമായ മൂലമറ്റം നിലയത്തിന്റെ പ്രവർത്തനം ഒരു മാസത്തേക്ക് നിർത്തിവച്ചു. നിലയത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇന്ന് പുലർച്ചെ മുതൽ വൈദ്യുതി ഉത്പാദനം നിർത്തിവെച്ചത്. ഇന്ന് മുതൽ ഡിസംബർ 10 വരെയാണ് നിലയത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുക.(Idukki power Plant closed for a month, Authorities say there will be no power crisis)

ഉത്പാദനം നിർത്തുമ്പോൾ പ്രദേശത്തെ കുടിവെള്ള പദ്ധതികളെ ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഇതിനായി ബദൽ സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമാണ് നിലയം അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിച്ചത്. അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ നൽകുന്ന വിശദീകരണം.

മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൾ കൂടുതൽ തുറന്ന് വിട്ട് ജലവിതരണം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com