ജനവിധി മാനിക്കുന്നു; പുതുപ്പള്ളിയിലെ ഫലം വിശദമായി വിലയിരുത്തുമെന്ന് മന്ത്രി റിയാസ്
Sep 9, 2023, 17:03 IST

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണി വിശദമായി വിലയിരുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനവിധി തങ്ങള്‍ മാനിക്കുന്നതായും മന്ത്രി പ്രതികരിച്ചു. കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പും കഴിഞ്ഞെന്ന രീതിയിലാണ് യുഡിഎഫിന്റെ പ്രചാരണമെന്ന് റിയാസ് പരിഹസിച്ചു. കേരളത്തില്‍ ഇടത് മുന്നണി ദുര്‍ബലപ്പെട്ടെന്നും സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നും വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.