"ഉയിരെ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ"; മിന്നൽ മുരളിയിലെ പുതിയ ​ഗാനം പുറത്തിറങ്ങി

"ഉയിരെ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ"; മിന്നൽ മുരളിയിലെ പുതിയ ​ഗാനം പുറത്തിറങ്ങി

 ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയിലെ പുതിയ ​ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി. 'ഉയിരെ' എന്ന തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ് . മനു മഞ്ജിത്താണ് വരികൾ എഴുതിയിരിക്കുന്നത്. നാരായണി ​ഗോപനും മിഥുൻ ജയരാജും കൂടിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ​ഗാനമായ തീ മിന്നൽ എന്ന് തുടങ്ങുന്ന ഗാനം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. സുഷിൻ ശ്യാമാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.  മലയാളി പ്രേക്ഷക‌ർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ഡിസംബർ 24 നാണ് മിന്നൽ മുരളി ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്. 

Share this story