

റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്ത് മുറിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു.വൈകിട്ട് 7 മണിയോടെ അരീക്കോട് വടശ്ശേരിയിൽ താമസിക്കുന്ന വിപിൻ ദാസ് ആണ് ഭാര്യ രേഖയെ കത്തികൊണ്ട് ആക്രമിച്ചത്, തലയിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റു. രേഖയെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമണത്തിന് ശേഷം വിപിൻ ദാസ് സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. തുടർന്ന് വിപിൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരും വെറ്റിലപ്പാറ സ്വദേശികളാണ്. കുടുംബ തർക്കങ്ങളാണ് കുറ്റകൃത്യത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. Bനേരത്തെ പോക്സോ കേസിൽ വിപിൻ ദാസ്പ്രതിയാണെന്നും പോലീസ് പറഞ്ഞു .രേഖയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.