സംസ്ഥാനത്ത് വൻ വീസാ തട്ടിപ്പ്: 10 കോടിയിലധികം രൂപ തട്ടിയ മുഖ്യ സൂത്രധാരനെ തേടി പോലീസ് | Visa scam

മുന്നൂറിലധികം പേരെയാണ് കബളിപ്പിച്ചത്
Huge visa scam in Kerala, Police searching for the mastermind who swindled over Rs 10 crore
Updated on

കൊച്ചി: ഏജന്റുമാരെ മറയാക്കി സംസ്ഥാനത്തുടനീളം 10 കോടിയിലധികം രൂപയുടെ വൻ വീസാ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. ഓസ്ട്രേലിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്താണ് മുന്നൂറിലധികം പേരെ കബളിപ്പിച്ചത്. വീസ വ്യാജമാണെന്ന് വിമാനത്താവളത്തിൽ എത്തുമ്പോഴാണ് ഉദ്യോഗാർത്ഥികൾ അറിയുന്നത്.(Huge visa scam in Kerala, Police searching for the mastermind who swindled over Rs 10 crore)

കൂത്താട്ടുകുളം കാക്കൂരിലെ പ്രാദേശിക ഏജന്റ് കുഴിവേലിക്കണ്ടത്തിൽ ശരത് ശശി പരിചയപ്പെടുത്തിയ നാൽപതോളം പേർക്കാണ് വ്യാജ വീസ ലഭിച്ചത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെ തേടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒരു വീസയ്ക്ക് മൂന്നര ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയാണ് ഏജന്റുമാർ വാങ്ങിയിരുന്നത്.

2023 ഓഗസ്റ്റ് മുതൽ 2025 നവംബർ വരെയാണ് തട്ടിപ്പ് നടന്നത്. ഉദ്യോഗാർത്ഥികൾ മാത്രമല്ല, നിരവധി പ്രാദേശിക ഏജന്റുമാരും തട്ടിപ്പിന് ഇരയായി ലക്ഷങ്ങളുടെ കടക്കെണിയിലായി. ലക്ഷങ്ങൾ നഷ്ടപ്പെട്ട ചില ഏജന്റുമാർ ആത്മഹത്യ ചെയ്തതായും വിവരമുണ്ട്. ഏറ്റുമാനൂർ, കടത്തുരുത്തി, ഉളിക്കൽ സ്വദേശികൾ നൽകിയ പരാതിയിൽ, ശരത് ഉൾപ്പെടെ 6 പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശികളായ അർജുൻ പി. കുമാർ (29), സുമ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇവരാണ് മുഖ്യ പ്രതികളെന്നാണ് സംശയിക്കുന്നത്.

ശരത്തിനെ മറയാക്കി 2 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ശരത് തന്റെ അക്കൗണ്ട് വഴി കൈമാറിയ 98 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് നിലവിലുള്ള കേസ്. പാസ്‌പോർട്ടിൽ പ്രിന്റ് ചെയ്യേണ്ട വീസ, ശരത് പരിചയപ്പെടുത്തിയ 40 പേർക്കും ലഭിച്ചത് പ്രിന്റ് ചെയ്ത് പാസ്‌പോർട്ടിൽ ഒട്ടിച്ച നിലയിലാണ്. ഓസ്ട്രേലിയയിലേക്കുള്ള ഇ-വീസയുടെ കാര്യത്തിൽ മറ്റാരുടെയെങ്കിലും ഇ-വീസയിലെ വിവരങ്ങൾ എഡിറ്റ് ചെയ്ത് ചേർക്കുകയാണ് ചെയ്യുന്നത്. ഉദ്യോഗാർത്ഥി വെബ്സൈറ്റ് പരിശോധിക്കുമ്പോൾ വിവരങ്ങൾ ലഭിക്കുമെങ്കിലും 15 ദിവസം കഴിയുമ്പോൾ ഇവ സൈറ്റിൽ നിന്ന് അപ്രത്യക്ഷമാകും.

നോർവേ, ന്യൂസീലൻഡ്, ഹംഗറി, ചെക് റിപ്പബ്ലിക്, ലക്സംബർഗ് എന്നീ രാജ്യങ്ങളിലേക്കുള്ളവർക്ക് നൽകിയ വീസയും വർക്ക് പെർമിറ്റും വ്യാജമാണെന്നും വിവരമുണ്ട്. വിഎഫ്എസിൽ (വീസ ഫെസിലിറ്റേഷൻ സർവീസ്) നിന്ന് ഏജന്റാണ് വീസ ശേഖരിക്കുന്നതിനിടയിലാണ് തട്ടിപ്പ് നടത്തിയത് എന്നാണ് നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com