മത്സ്യമേഖലയിലെ വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം
Sep 4, 2023, 12:45 IST

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പടുത്തി മത്സ്യമേഖലയില്‍ നടത്തുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫൈബര്‍ റീ ഇംഫോഴ്‌സ്ഡ് കട്ടമരം/ചെറിയ തടിവള്ളം, 15 മീറ്ററില്‍ അധികരിക്കാത്ത മറൈന്‍ വള്ളങ്ങളിലെ പഴയ വല മാറ്റി പുതിയ വല വാങ്ങല്‍, മാട്ടോര്‍ ഘടിപ്പിച്ച പരമ്പരാഗത വള്ളങ്ങളിലെ ഇന്‍സുലേറ്റഡ് ഫിഷ് ഐസ് ഹോള്‍ഡിംഗ് പെട്ടികള്‍ വാങ്ങല്‍ എന്നിവയാണ് പദ്ധതികള്‍.

സമുദ്ര മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ ക്ഷേമനിധി ബുക്ക്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റിയല്‍ ക്രാഫ്റ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്/ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 15നകം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഫിഷറീസ് ജില്ല ഓഫീസ്/ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നല്‍കാം. ഫോണ്‍ 0477 2251103.