കൊച്ചി : നോര്‍ത്ത് പറവൂര്‍ വെടിമറയില്‍ വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടിക്ക് അടിച്ചു കൊലപ്പെടുത്തി. ഉണ്ണികൃഷ്ണന്‍ എന്നയാളാണ് ഭാര്യ കോമള(58)ത്തെ തലയ്ക്ക് അടിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഇവരുടെ ഭിന്നശേഷിയുള്ള മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് സംഭവം നടന്നത്. ഉണ്ണികൃഷ്ണന്‍ സ്ഥിരമായി മദ്യപിക്കുകയും കോമളത്തെ മര്‍ദിക്കുകയും ചെയ്യുമായിരുന്നെന്നാണ് വിവരം. സംഭവത്തിൽ ഉണ്ണികൃഷ്ണനെ പറവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.