Times Kerala

 ആരോഗ്യ മേഖലയില്‍ സമഗ്ര വികസനം ; എം.രാജഗോപാലന്‍ എം.എല്‍.എ

 
 ആരോഗ്യ മേഖലയില്‍ സമഗ്ര വികസനം ; എം.രാജഗോപാലന്‍ എം.എല്‍.എ
 

തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹോമിയോ ഡിസെപന്‍സറിക്കായി ഇളമ്പച്ചിയില്‍ നിര്‍മിച്ച കെട്ടിടം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയില്‍ സംസ്ഥാന വ്യാപകമായി സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലും ശ്രദ്ധേയമായ ഇടപെടലുകളാണ് ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബക്ഷേമ ഉപകേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ തീരുമാനിച്ച കേരളത്തിലെ അപൂര്‍വം മണ്ഡലങ്ങളില്‍ ഒന്നാണ് തൃക്കരിപ്പൂരെന്നും അദ്ദേഹം പറഞ്ഞു.

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) എ.കെ.രേഷ്മ വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.കെ.ശ്രുതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ രോഗികള്‍ക്കുള്ള ഇരിപ്പിടം, റാമ്പ് സൗകര്യം, കാത്തിരിപ്പ് കേന്ദ്രം, പരിശോധനാ മുറി, ഫാര്‍മസി, മരുന്നുകള്‍ സൂക്ഷിക്കാന്‍ സ്റ്റോക്ക് മുറി എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.ഹാഷിം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.സൗദ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.നജീബ്, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എന്‍.വി.ഭാര്‍ഗവി, വി.പി.സുനീറ, എന്‍.സുധീഷ്, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കെ.കുഞ്ഞികൃഷ്ണന്‍, വി.വി.അബ്ദുള്ള ഹാജി, വി.സതീശന്‍, എം.വി.പ്രകാശന്‍, വി.കെ.ചന്ദ്രന്‍, ടി.നസീര്‍, ടി.നാരായണന്‍, ഇ.നാരായണന്‍, എ.ജി.ബഷീര്‍, ഇ.വി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍ ആയിറ്റി സ്വാഗതവും ജി.എച്ച്.ഡി തൃക്കരിപ്പൂര്‍ മെഡിക്കല്‍ ഓഫീസര്‍ സുജയ നായര്‍ നന്ദിയും പറഞ്ഞു.

Related Topics

Share this story