Times Kerala

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
 

 
458


ആലപ്പുഴ: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ കളക്ടര്‍ നാളെ  അവധി പ്രഖ്യാപിച്ചു. അതേസമയം അ​റ​ബി​ക​ട​ലി​ൽ ച​ക്ര​വാ​ത ചു​ഴി നി​ല​നി​ൽ​ക്കു​ക​യും പു​തി​യ ന്യൂ​ന​മ​ർ​ദം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ക​യും  ചെ​യ്യു​ന്ന​തി​നാ​ൽ സംസ്ഥാനത്ത് ഞാ​യ​റാ​ഴ്ച​വ​രെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​തയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ശ​ക്ത​മാ​യ മ​ഴ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ഴി​ക്കോ​ടു​വ​രെ പെ​യ്യും. ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നും മ​ഴ​യ്ക്കൊ​പ്പം സാ​ധ്യ​ത​യു​ണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ വ്യാഴാഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച​വ​രെ ​മഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​റു​മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് 24 മ​ണി​ക്കൂ​റി​ൽ പ്ര​വ​ചി​ക്കു​ന്ന​ത്. 

Related Topics

Share this story