ആന്തരികാവയവങ്ങൾ തകർന്നു, യുവതിയുടെ മരണത്തിൽ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍

 ആന്തരികാവയവങ്ങൾ തകർന്നു, യുവതിയുടെ മരണത്തിൽ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍
 

കോഴിക്കോട്: ബാലുശേരി വീര്യമ്പ്രത്ത് സുഹൃത്തിന്റെ വാടക വീട്ടിലെത്തിയ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോട്ടക്കല്‍ എടരിക്കോട് താജുദ്ദീനാണ് അറസ്റ്റിലായത്. ഈ മാസം എട്ടിനാണ് ഭാര്യ ഉമ്മുകുല്‍സു മരിച്ചത്.  കഴിഞ്ഞ മാസം 30 നാണ് താജുദ്ദീന്‍, ഭാര്യ ഉമ്മുകുല്‍സുവിനും മക്കള്‍ക്കുമൊപ്പം വീര്യമ്പ്രത്തെ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. ഈ മാസം എട്ടിന് ഈ വീട്ടില്‍ നിന്ന്  ഇവര്‍ പുറത്തുപോയി. തിരികെയെത്തിയപ്പോള്‍  ഉമ്മുകുല്‍സുവിനെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഇവര്‍ സഞ്ചരിച്ച കാറില്‍  താജുദ്ദീന്റെ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഉമ്മുകുല്‍സുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒാട്ടോറിക്ഷയില്‍ സുഹൃത്തുക്കള്‍ കയറ്റിയെങ്കിലും താജുദ്ദീന്‍ പിന്നാലെ  മക്കളേയും കൊണ്ട് കാറില്‍ വരാമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ താജുദ്ദീന്‍ വഴിയില്‍ മക്കളെ ഇറക്കിവിട്ടു മുങ്ങുകയായിരുന്നു.  അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഉമ്മുകുല്‍സു മരിച്ചിരുന്നു.  

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവതിയുടെ ശരീരത്തിലെ പാടുകള്‍ കണ്ടാണ് അധികൃതര്‍ പൊലിസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. നിരന്തരമായി യുവതി ശാരീരിക പീഡനത്തിന്ഇ രയായിരുന്നു. ആന്തരിക രക്ത സ്രാവമാണ് മരണകാരണമായത് . കാറിലുണ്ടായിരുന്ന താജുദ്ദീന്റെ സുഹൃത്തുക്കളായ ജോയല്‍ ജോര്‍ജ് , ആദിത്യന്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റു ചെയ്തിരുന്നു. 
കൊലപാതകത്തിന് സഹായം നല്‍കി എന്നകുറ്റമാണ് ഇവര്‍ക്കുനേര ചുമത്തിയത്. 

ഒളിവിലായിരുന്ന താജുദ്ദീന്‍ മലപ്പുറം കോട്ടക്കലില്‍ വച്ചാണ് അറസ്റ്റിലായത്. ഇയാള്‍ പോക്സോ ഉള്‍പ്പടെ 12 ഒാളം കേസുകളില്‍ പ്രതിയാണ്. ബാലുശേരി സി.ഐ എം.കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Share this story