Times Kerala

സം​സ്ഥാ​ന​ത്ത് അടുത്ത അ​ഞ്ചു​ദി​വ​സം വ്യാ​പ​ക​മ​ഴ: വിവിധ ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട് 

 
heavy rain chalakudy
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം മ​ഴശക്തമാകുമെന്ന് മു​ന്ന​റി​യി​പ്പ് നൽകി കാലാവസ്ഥാ വകുപ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ​ട​ക്ക​ൻ കേ​ര​ള തീ​രം മു​ത​ൽ മ​ഹാ​രാ​ഷ്ട്ര തീ​രം വ​രെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നതിൻ്റെ ഫലമായാണ് മഴയെത്തുന്നത്. ശക്തമായ മഴയോടൊപ്പം ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ട്. ഇന്നും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് യെല്ലോ അലർട്ടുള്ളത് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളിലാണ്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളിൽ വെള്ളിയാഴ്ചയും, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളിൽ ശനിയാഴ്ചയും യെല്ലോ അലർട്ടാണ്. പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ്. 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ 24 മ​ണി​ക്കൂ​റി​ൽ ലഭിക്കാൻ സാധ്യതയുണ്ട്. വ​ട​ക്ക​ൻ കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

Related Topics

Share this story