കനത്ത മ​ഴ: തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി പ്രഖ്യാപിച്ചു

rain
  തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജില്ലാ കളക്ടർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് അഞ്ചു ദിവസം കൂടി ഒ​​​റ്റ​​​പ്പെ​​​ട്ട ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റാ​​​യി രൂ​​​പം​​​കൊ​​​ണ്ട ച​​​ക്ര​​​വാ​​​തച്ചുഴി ശ്രീ​​​ല​​​ങ്ക​​​യു​​​ടെ തെ​​​ക്കു ഭാ​​​ഗ​​​ത്ത് നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ആ​​​ൻ​​​ഡ​​​മാ​​​ൻ ഭാ​​​ഗ​​​ത്ത് പു​​​തി​​​യ ന്യൂ​​​ന​​​മ​​​ർ​​​ദം തി​​​ങ്ക​​​ളാ​​​ഴ്ച​​​യോ​​​ടെ രൂ​​​പ​​​പ്പെ​​​ടും. ഇത് ക​​​ട​​​ൽ​​​വ​​​ഴി പ​​​ടി​​​ഞ്ഞാ​​​റ്-വ​​​ട​​​ക്ക് ഭാ​​​ഗ​​​ത്ത് ഇ​​​ന്ത്യ​​​ൻ തീ​​​ര​​​ത്തേ​​​ക്കു നീ​​​ങ്ങു​​​മെ​​​ന്നാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പ്.​​ 

Share this story