Times Kerala

കേരളത്തിൽ ഇ​ന്നും ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ: മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ല്‍ യെല്ലോ അലർട്ട്

 
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ അഞ്ച് ദിനം വ്യാപക മഴ, ചിലയിടങ്ങളിൽ കനക്കും; മുന്നറിയിപ്പ്
തി​രു​വ​ന​ന്ത​പു​രം: ഇന്നും സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കാണ് സാ​ധ്യ​ത. ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലാണ്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 വ​രെ കേ​ര​ള തീ​ര​ത്തും, ത​മി​ഴ്നാ​ട് തീ​ര​ത്തും കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

Related Topics

Share this story