Times Kerala

ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ആ​റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

 
rain

 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വകുപ്പ്. ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ എന്നീ ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മി​ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30 വ​രെ 1.5 മു​ത​ൽ 1.8 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​വും അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​യ്ക്കണമെന്നും ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണ​മെ​ന്നും  മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.
   

Related Topics

Share this story