കേരളത്തിൽ വരും മണിക്കൂറുകളിൽ 6 ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത: ഓറഞ്ച് അലർട്ട്; കള്ളക്കടൽ ജാഗ്രത | Heavy rain

കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്
Heavy rain likely in 6 districts of Kerala in the coming hours
Published on

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ 6 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആദ്യം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലേക്ക് കൂടി ഇത് വ്യാപിപ്പിച്ചു.(Heavy rain likely in 6 districts of Kerala in the coming hours)

നിലവിൽ കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പിനൊപ്പം കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com