
തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 20/07/2025 ന് പ്രഖ്യാപിച്ചിരുന്ന പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു.(Heavy rain alert in Kerala)
അതേസമയം, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നുണ്ട്. ഇത് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളാണ്.