
തിരുവനന്തപുരം : കേരളത്തിൻ്റെ വടക്കൻ ജില്ലകൾ മഴയിൽ വലയുകയാണ്. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളാണ്. (Heavy rain alert in Kerala)
വരുന്ന 24 മണിക്കൂറിനുള്ളിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. . എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
അതിതീവ്ര മഴമുന്നറിയിപ്പ് ഉള്ളതിനാൽ കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴ പെയ്യുന്ന പ്രവണതയാണ് കാണാൻ കഴിയുന്നത്.