'നിപയെ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജം': വീണാ ജോർജ്ജ് നിയമസഭയിൽ
Sep 13, 2023, 11:29 IST

തിരുവനന്തപുരം: നിപ വൈറസ് സ്ഥിരീകരണത്തിൽ നിയമസഭയില്‍ മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി. നിപ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമെന്ന് വീണാ ജോര്‍ജ്ജ് അറിയിച്ചു. നിപയ്‌ക്കെതിരെ ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. ആരോഗ്യവകുപ്പ് മുന്‍ഗണന നല്‍കുന്നത് രോഗം പകരാതിരിക്കാനാണെന്ന് മന്ത്രി വ്യക്തമാക്കി.

വൈറസ് ബാധിച്ച ആളുകള്‍ക്ക് ആന്റി ബോഡി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായും സഭയെ അറിയിച്ചു. ഐസിഎംആര്‍ വിമാനമാര്‍ഗം വൈറസിനെതിരെയുള്ള ആന്റി ബോഡി എത്തിക്കും. നിപ ബാധിച്ചവരുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്, അതിനാണ് ആന്റി ബോഡി നല്‍കുന്നത്. വിദേശത്ത് നിന്ന് ആവശ്യമായ മരുന്നെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.