Times Kerala

അവന്‍ ഇനി പുറംലോകം കാണരുത്,ഒരു തോക്ക് തന്നെങ്കില്‍ അവനെ വെടിവെച്ച് കൊന്നേനെ; ധര്‍മജന്‍ ബോള്‍ഗാട്ടി

 
uthra case
 കൊച്ചി: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് വിലയിരുത്തിയ ശേഷമായിരുന്നു കോടതി ശിക്ഷ വിധിച്ചത്. അതേസമയം,  സൂരജിന് വധശിക്ഷ നല്‍കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ വിധിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. രാവിലെ മുതല്‍ വാര്‍ത്ത കാണുകയാണ്. ഇവനെന്ത് ശിക്ഷയാണ് കിട്ടുക എന്ന് ഓര്‍ത്ത്. കേസില്‍ പൊലീസിനെ അഭിനന്ദിച്ചേ മതിയാകൂ. പൊലീസ് നല്ല രീതിയില്‍ അന്വേഷിച്ചത് കൊണ്ടാണ് കേസ് തെളിയിക്കാനായത്. കേരള പോലീസ് നേടിയ ഒരു വിജയമാണിത്. അവന് വധശിക്ഷ വേണമെന്നൊക്കെയാണ് പലരും പറയുന്നത്.വിധിയില്‍ സംതൃപ്തനാണ്. അവന്‍ ഇനി പുറംലോകം കാണരുത്. പരോള്‍ പോലും കൊടുക്കരുത്. ശിഷ്ടകാലം മുഴുവന്‍ അവന്‍ തടവറയില്‍ കഴിയണം.ഇങ്ങനെയൊക്കെ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നത്,തനിക്കൊരു തോക്ക് തന്നെങ്കില്‍ താന്‍ അവനെ വെടിവെച്ച് കൊന്നേനെ എന്നും ധര്‍മ്മജന്‍ പറയുന്നു.

Related Topics

Share this story