മന്ത്രിയാക്കണം; എൽഡിഎഫിന് കത്തയച്ച് കോവൂർ കുഞ്ഞുമോൻ

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി ലെനിനിസ്റ്റ് നേതാവും എംഎൽഎയുമായ കോവൂർ കുഞ്ഞുമോൻ എൽഡിഎഫിന് കത്ത് നൽകി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ടിരുന്നെങ്കിലും തീരുമാനമൊന്നും ആയിരുന്നില്ല.

ഒറ്റ എംഎൽഎമാരുള്ള ഘടകകക്ഷികൾക്ക് മന്ത്രി സ്ഥാനം ടേം അനുസരിച്ച് നൽകാനുള്ള ധാരണ നടപ്പിലാക്കാനാണ് ഇടതുമുന്നണിയുടെ ആലോചന. രണ്ടാം പിണറായി സര്‍ക്കാര്‍ രൂപീകരണത്തിന്റെ തുടക്കത്തിൽ ഇടതുമുന്നണി തീരുമാനമാണ് ഇത്.
നവംബര്‍ 20 ന് രണ്ടര വര്‍ഷം തികയുന്ന സാഹചര്യത്തിൽ ഘടകകക്ഷികളിൽ ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറും. പകരം കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചന.