തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയിൽ പങ്കുചേരാനുള്ള കേരളത്തിന്‍റെ തീരുമാനത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് വിഷയത്തിൽ എംഎൽഎയുടെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്.....
പത്ര സമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി,
അയാൾ ശിവൻ കുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്.
നേമത്ത് ബിജെപി MLA തോറ്റെന്ന് ആരാണ് പറഞ്ഞത്? ശ്രീ.പി.എം MLA സംഘിക്കുട്ടി.
അതേ സമയം, ദേശീയ വിദ്യാഭ്യാസ നയ(എൻഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയിൽ പങ്കാളിയാകാൻ സർക്കാർ തീരുമാനിച്ചത് തന്ത്രപരമായ നീക്കമാണെന്നായിരുന്നു വി.ശിവൻകുട്ടിയുടെ പ്രതികരണം.
പിഎം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ സര്‍വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായി. ഒപ്പിട്ടതിനാൽ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടുമെന്നും മന്ത്രി പറഞ്ഞു.