Times Kerala

ഉണ്ണിമുകുന്ദനെതിരായ  ലൈംഗികപീഡനക്കേസിലെ നടപടികൾ ഹൈക്കോടതി റദ്ദാക്കി

 
203

നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ അപമാനിച്ചെന്ന കേസിലെ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായുള്ള ഒത്തുതീർപ്പിനെ തുടർന്ന് ഹൈക്കോടതി കേസ് നടപടികൾ റദ്ദാക്കി. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

സിനിമാ ചർച്ചയ്‌ക്കായി എത്തിയ ഉണ്ണി മുകുന്ദൻ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കോട്ടയം സ്വദേശിനിയായ യുവതി പരാതി നൽകി. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ, കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് പരാതിക്കാരി അറിയിച്ചതായി നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് 2021 മെയ് 7ന് വിചാരണ നടപടികൾ ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു.പിന്നീട് 2022 ഓഗസ്റ്റ് 22ന് കേസ് തീർപ്പാക്കിയതായി നടന്റെ അഭിഭാഷകൻ അറിയിച്ചു.ഓണ അവധിക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് കോടതി പിന്നീട് വ്യക്തമാക്കി. തുടർനടപടികൾക്കായി, സ്റ്റേ നീട്ടി.

Related Topics

Share this story