ഹര്‍ത്താല്‍; സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയത് 58 ശതമാനം ജീവനക്കാര്‍ മാത്രം

 സെക്രട്ടറിയേറ്റ് ഫയൽ നീക്കത്തിന്റെ തട്ടുകൾ കുറയും
 തിരുവനന്തപുരം:  പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത് 58 ശതമാനം ജീവനക്കാര്‍ മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍.  4882 ജീവനക്കാരില്‍ 2871 പേര്‍ മാത്രമാണ് രാവിലെ 10.30 വരെയുള്ള കണക്കനുസരിച്ച് ജോലിക്ക് ഹാജരായത്. തലസ്ഥാനത്തെ മറ്റു പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍നില കുറവായിരുന്നു. മറ്റ് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നിലയില്‍ ഇന്ന് കുറവ് വന്നിട്ടുണ്ട്. അതേസമയം, ഹര്‍ത്താലില്‍ സംസ്ഥാനത്തു പലയിടത്തും വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നത്. നിരവധി വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തു. പലയിടത്തും കെ എസ് ആര്‍ ടി സി സര്‍വീസുകളടക്കം തടസപ്പെട്ടു.

Share this story