ഹ​ലാ​ൽ വി​വാ​ദം: മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് കോ​ടി​യേ​രി ബാലകൃഷ്‌ണൻ

kodiyeri
 തി​രു​വ​ന​ന്ത​പു​രം: ഹ​ലാ​ൽ വി​വാ​ദ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ലെ മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് സി​പി​എം പി​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പറഞ്ഞു .കൂടാതെ  ആ​ർ​എ​സ്എ​സാ​ണ് ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നതെന്നും. സ​മൂ​ഹ​ത്തെ മ​ത​പ​ര​മാ​യി വേ​ര്‍​തി​രി​ക്കു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും കോ​ടി​യേ​രി വി​മ​ർ‌​ശി​ച്ചു.സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന മ​ത​സൗ​ഹാ​ര്‍​ദം ത​ക​ര്‍​ത്ത് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പാ​ണ് ചിലരുടെ ല​ക്ഷ്യം. കേ​ര​ള​ത്തെ മ​ത​പ​ര​മാ​യി വേ​ര്‍​തി​രി​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെന്നും . ബി​ജെ​പി​ക്കു​ള്ളി​ൽ ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്. ഇ​ത്ത​രം പ്ര​ചാ​ര​ണം കേ​ര​ള​ത്തി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Share this story