സ​ജീ​വ​നെ കാ​ണാ​നി​ല്ലെ​ന്ന ഹേ​ബി​യ​സ് ഹ​ര്‍​ജി 29ന് ​പ​രി​ഗ​ണി​ക്കും

470

കൊ​ച്ചി:ഹൈ​ക്കോ​ട​തി ഈ ​മാ​സം 29ന് സ​ജീ​വ​നെ കാ​ണാ​നി​ല്ലെ​ന്ന ഹേ​ബി​യ​സ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. 
 സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന പ്ര​തി​നി​ധി​യാ​യി​രു​ന്ന ആ​ല​പ്പു​ഴ​യി​ലെ തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ആയിരുന്നു സജീവൻ.  ഭാ​ര്യ സ​ജി​ത  ആണ് ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി  ഹേ​ബി​യ​സ് ഹ​ര്‍​ജി നൽകിയത്.  സി​പി​എ​മ്മി​നെ ക​ക്ഷി​യാ​ക്കാ​ന്‍  നേ​ര​ത്തെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.   ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ, ജ​സ്റ്റീ​സ് സി. ​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ്. സ​ജീ​വ​ന്‍  ​ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തിന് സെ​പ്റ്റം​ബ​ര്‍ 29നു പോയതിന് ശേഷം തിരികെ വന്നിട്ടില്ല.    അ​മ്പ​ല​പ്പു​ഴ പോ​ലീ​സിൽ തി​രി​കെ വ​ന്നി​ല്ലെ​ന്നും അ​ന്നു ത​ന്നെയും ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ഒ​ക്ടോ​ബ​ര്‍ ആ​റി​നും പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.   .

Share this story