ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
Sep 15, 2023, 22:30 IST

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 11 ന് അസല്‍ രേഖകളും പകര്‍പ്പുകളുമായി പ്രിന്‍സിപ്പാളുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂറായി തൃശ്ശൂര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇന്റര്‍വ്യൂ സമയത്ത് കാണിക്കണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04924254142.