റി​സോ​ർ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി; വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് ശിക്ഷ വിധിച്ച് കോടതി

ghanja
 ഇ​ടു​ക്കി: റി​സോ​ർ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് ശിക്ഷ വിധിച്ച് കോടതി . ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​നാ​യ ഏ​ദ​ൽ, ജ​ർ​മ​ൻ പൗ​ര​ൻ അ​ള്‍​റി​ച്ച് എ​ന്നി​വ​ർ​ക്കാ​ണ് മു​ട്ടം എ​ൻ​ഡി​പി​എ​സ് കോ​ട​തി ക​ഠി​ന ത​ട​വും പി​ഴയും ശി​ക്ഷ വി​ധി​ച്ച​ത്.നാ​ലു വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രും.2016 ഡി​സം​ബ​ർ 30നാ​ണ് ഇ​രു​വ​രെ​യും എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​മ​ളി-​തേ​ക്ക​ടി റോ​ഡി​ലെ റി​സോ​ർ​ട്ടി​ലാ​ണ് ഇരുവരും  ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ​ത്. ഒ​പ്പം ഇ​വ​രി​ൽ​നി​ന്നും 90 ഗ്രാം ​വീ​തം ക​ഞ്ചാ​വും ഹാ​ഷി​ഷും പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.

Share this story