ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമകം പദ്ധതിക്ക് തുടക്കമായി

427
 ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമകം പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ സാധാരണക്കാരുടെ അതിജീവനാവശ്യങ്ങള്‍ക്കും ഉപജീവനാവശ്യങ്ങള്‍ക്കും മുഖ്യപരിഗണന നല്‍കി സമൂഹത്തിന്റെ പൊതുവായ വികസനാവശ്യങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ കണ്ടെത്തിയാണ് ഓരോ പഞ്ചായത്തും ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതിക്ക് രൂപം നല്‍കുന്നത്. സാധാരണക്കാര്‍ക്ക് തൊഴില്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ ബോധവത്ക്കരണം നടത്തുകയും പൊതു ആസ്തികളുടേയും പ്രകൃതി വിഭവങ്ങളുടേയും കുടിവെള്ളം, ആരോഗ്യസംരക്ഷണവും തുടങ്ങിയവ തയ്യാറാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  വികസനവും റോഡ് ഉള്‍പ്പെടുന്ന പദ്ധതികള്‍ പഞ്ചായത്തില്‍ നടന്ന പരിശീലനത്തില്‍ പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ എസ്.മാലിനി, ജനപ്രതിനിധികളായ സാലി തോമസ്, മിനി വര്‍ഗീസ്, എസ് സുജാത, ഉഷ റോയി, കെ.സി അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
 

Share this story