Times Kerala

 കുന്നത്തുനാട്ടിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ  നവീകരിക്കും : പി വി ശ്രീനിജിൻ എം എൽ എ

 
 ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്: പി. വി. ശ്രീനിജിൻ എം. എൽ. എ.
 

കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ വിവിധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിന് അനുമതി ലഭിച്ചതായി പി വി ശ്രീനിജിൻ എം എൽ എ പറഞ്ഞു. മണ്ഡലത്തിലെ 11 സർക്കാർ ആശുപത്രികളിലേക്കായി  ആരോഗ്യ ഗ്രാൻഡിൽ നിന്നും 1.92 കോടി രൂപയാണ്  അനുവദിച്ചത്.

പൂത്തൃക്ക, തിരുവാണിയൂർ, വളയൻചിറങ്ങര തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 27.5 ലക്ഷം രൂപ വീതം നൽകും.

 വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ 
പൂത്തൃക്ക (11.71 ലക്ഷം), വാഴക്കുളം (17.26 ലക്ഷം), കിഴക്കമ്പലം - (13.05 ലക്ഷം), തിരുവാണിയൂർ ( 12.82 ലക്ഷം), മഴുവന്നൂർ (15.24 ലക്ഷം), ഐക്കരനാട് (11.72 ലക്ഷം), കുന്നത്തുനാട് (15.06 ലക്ഷം), വടവുകോട് - പുത്തൻകുരിശ് (12.76 ലക്ഷം) എന്നിവയ്ക്ക് രോഗനിർണ്ണയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും തുക അനുവദിച്ചു. ടെണ്ടർ നടപടികൾ പൂർത്തിയാക്കി നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.

Related Topics

Share this story