'ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക് !' : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ SITക്ക് നിർണായക തെളിവുകൾ കൈമാറി ഗോവർധൻ | Sabarimala

പണം നൽകിയ വിവരം പുറത്തു പറയരുതെന്ന് ഗോവർധനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു
Govardhan hands over crucial evidence to SIT in Sabarimala gold theft case
Published on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.എ.ടി) ഈ ഇടപാടിന്റെ തെളിവുകൾ കൈമാറിയത് ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവർധൻ ആണ്.(Govardhan hands over crucial evidence to SIT in Sabarimala gold theft case)

സ്വർണ ഇടപാടിന് പുറമെ, ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി 70 ലക്ഷം രൂപ വാങ്ങിയെന്നും ഗോവർധൻ അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി ഗോവർധനിൽ നിന്ന് പണം കൈപ്പറ്റിയത്. ശബരിമല വിവാദം ചൂടുപിടിച്ച സമയത്ത്, പോറ്റി ചെന്നൈയിലും ബെം​ഗളൂരുവിലുമെത്തി സ്പോൺസർമാരെ കാണാൻ ശ്രമിച്ചിരുന്നു.

പണം നൽകിയ വിവരം പുറത്തു പറയരുതെന്ന് ഗോവർധനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശബരിമല വിഷയം ഒതുക്കി തീർക്കാൻ തനിക്ക് കൂടുതൽ പണം ആവശ്യമുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടതായി ഗോവർധന്റെ മൊഴിയിൽ പറയുന്നു.

തന്നെ വഞ്ചിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി എന്ന് മൊഴി നൽകിയ ഗോവർധൻ, കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയത്.

അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആർ. ജയശ്രീ ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുക.

നിലവിൽ റിമാൻഡിലുള്ള മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ കസ്റ്റഡിയിൽ വാങ്ങാനും പ്രത്യേക അന്വേഷണസംഘം നീക്കം ആരംഭിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിലെ കൂടുതൽ ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com