സ്വര്‍ണ്ണക്കടത്ത്; സരിത്തും റമീസും ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി

 സ്വര്‍ണ്ണക്കടത്ത്; സരിത്തും റമീസും ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി
 തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസില്‍ ഒന്നാം പ്രതി സരിത്ത് ഉള്‍പ്പെടെ നാല് പ്രതികള്‍ ജയില്‍ മോചിതരായി. സരിത്തിനെ കൂടാതെ റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് എന്‍ഐഎ കേസിലടക്കം ജാമ്യം ലഭിച്ചിരുന്നു. ഇവര്‍ക്ക് മേല്‍ ചുമത്തിയിരുന്ന കോഫെപോസയുടെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് പ്രതികള്‍ പുറത്തിറങ്ങിയത്.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയതിന് അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് കേസിലെ ഒന്നാം പ്രതിയായ സരിത്ത് ജയില്‍ മോചിതനായത്. മറ്റ് പ്രതികളായ സന്ദീപ് നായര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ഇതോടെ കേസിലെ മുഖ്യ പ്രതികള്‍ എല്ലാം ജയില്‍ മോചിതരായി.

Share this story