മലദ്വാരത്തിലും ജീൻസിലും രണ്ടര കിലോയോളം സ്വർണക്കടത്ത്: രണ്ടുപേർ പിടിയിൽ
Sep 16, 2023, 19:37 IST

നെടുമ്പാശേരി: മലദ്വാരത്തിലും ജീൻസിനോടു ചേർന്ന് പ്രത്യേക അറയുണ്ടാക്കി കടത്തിക്കൊണ്ടു വന്ന രണ്ടര കിലോയോളം സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ ഫൈജാസ്, അബ്ദു റൗഫ് എന്നിവരിൽ നിന്നുമായാണ് സ്വർണം പിടിച്ചെടുത്തത്.
ദുബൈയിൽ നിന്നുമെത്തിയ ഫൈജാസ് 1347 ഗ്രാമിലേറെ സ്വർണമാണ് ജീൻസിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചത്. ഷാർജയിൽ നിന്നുമെത്തിയ അബ്ദു റൗഫ് നാല് ഗുളികകളുടെ രൂപത്തിലാക്കിയാണ് 1060 ഗ്രാമിലേറെ സ്വർണം മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
