കൊച്ചി: ഒരിടവേളയ്ക്ക് ശേഷം 90,000 രൂപയിൽ താഴെയെത്തിയ സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു. ഇന്ന് രണ്ടു തവണയായാണ് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത്.(Gold prices fell again after noon)
ഇന്ന് മാത്രം പവന് മൊത്തം 1800 രൂപയാണ് കുറഞ്ഞത്. പവന് 1200 രൂപ കുറഞ്ഞ് നിലവിലെ വില 88,600 രൂപയായി. ഇന്ന് രാവിലെ പവന് 600 രൂപ കുറഞ്ഞിരുന്നു.
ഗ്രാമിന് ആനുപാതികമായി 150 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 11,075 രൂപയാണ് വില. ഏകദേശം പത്തു ദിവസത്തിനിടെ പവൻ വിലയിൽ 9000 രൂപയുടെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.