കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് 94,000 ന് അടുത്തെത്തി. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 93,800 രൂപയായി. ഗ്രാമിന് ആനുപാതികമായി 80 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന് 11,725 രൂപയാണ് ഇന്നത്തെ വില.(Gold prices are soaring again in Kerala, Know today's rate)
ഈ മാസത്തിന്റെ തുടക്കത്തിൽ (നവംബർ 1) 90,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. നവംബർ 5-ന് 89,080 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
എന്നാൽ നവംബർ 13-ന് വില 94,320 രൂപയിലെത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒറ്റയടിക്ക് 1400 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്നും വില കുതിച്ചുയർന്നത്