കൊച്ചി: റെക്കോർഡ് വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ 1800 രൂപ കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്.(Gold price in reverse gear, Know about today's Gold rate)
പവന് 92,040 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ വലിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ 320 രൂപ കുറഞ്ഞിരുന്നു.
ഈ വിലയിടിവിന്റെ തുടർച്ചയാണ് ഇന്നും വിപണിയിൽ ദൃശ്യമായത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.