വൈകിയെങ്കിലും സിഐ സുധീറിനെതിരെ എതിരെ നടപടി സ്വീകരിച്ചതില്‍ സന്തോഷം; കോണ്‍ഗ്രസ്

 വൈകിയെങ്കിലും സിഐ സുധീറിനെതിരെ എതിരെ നടപടി സ്വീകരിച്ചതില്‍ സന്തോഷം; കോണ്‍ഗ്രസ്
 കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വ്വിന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ ആലുവ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനം വൈകി വന്ന വിവേകമെന്ന് കോണ്‍ഗ്രസ്. ആലുവ ഈസ്റ്റ് സ്‌റ്റേഷനില്‍ നടത്തി വന്ന രാപകല്‍ സമരം വിജയം കണ്ടതായും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫിയയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത് നടപടി. ന്നേരത്തെ സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മൊഫിയയുടെ പിതാവ് പറഞ്ഞിരുന്നു. 

Share this story