കലൂർ സ്റ്റേഡിയം നവീകരണത്തിന് സ്പോൺസർക്ക് സമയം നീട്ടി നൽകി ജി.സി.ഡി.എ | kaloor stadium renovation

സ്റ്റേഡിയത്തിൽ 70 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് സ്പോൺസർ പ്രഖ്യാപിച്ചത്.
kaloor-stadium-renovation
Updated on

കണ്ണൂർ : കലൂർ സ്റ്റേഡിയം നവീകരണത്തിന് സ്പോൺസർക്ക് സമയം നീട്ടി നൽകി ജി.സി.ഡി.എ. ഈ മാസം 20-ാം തീയതിവരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ഏറ്റെടുത്ത നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് സ്പോൺസർ സ്റ്റേഡിയം ജി.സി.ഡി.എക്ക് തിരികെ നൽകിയത്.

അര്ജന്റീന ടീമിന്റെ കേരള സന്ദർശനത്തിനായി സെപ്റ്റംബർ 26 നൽകിയ സ്റ്റേഡിയം ഇന്നലെയാണ് സ്പോൺസർ ജി.സി.ഡി.എക്ക് തിരികെ നൽകിയത്. സ്റ്റേഡിയത്തിൽ 70 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് സ്പോൺസർ പ്രഖ്യാപിച്ചത്.

എന്നാൽ നിശ്ചയിച്ച സമയത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. ഇതോടെയാണ് സ്പോൺസർക്ക് കൂടുതൽ സമയം അനുവദിച്ചത്.ഈ മാസം 20നുള്ളിൽ സ്പോൺസർ പൂർത്തിയാക്കുമെന്ന് ജി.സി.ഡി.എയുടെ വിശദീകരണം.

Related Stories

No stories found.
Times Kerala
timeskerala.com