Times Kerala

‘ഗണേഷ് കുമാർ എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹനല്ല, യുഡിഎഫിലേക്ക് മടങ്ങിവരാൻ  അനുവദിക്കില്ല’; ഷാഫി പറമ്പിൽ
 

 
ബെംഗളൂരു മയക്കുമരുന്ന് കടത്ത്  ;പുതിയ ആരോപണങ്ങളുമായി  ഷാഫി പറമ്പിൽ എംഎൽഎ

എം എൽ എ സ്ഥാനത്ത് തുടരാൻ കെ ബി ഗണേഷ്‌കുമാർ അർഹനല്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സോളാർ കേസിൽ ക്രൂരമായ ഗൂഢാലോചനയാണ് നടന്നത് .യുഡിഎഫിലേക്ക് മടങ്ങിവരാൻ ആലോചനയുണ്ടെങ്കിൽ അത് അനുവദിക്കില്ല. ഉമ്മൻ ചാണ്ടിക്കെതിരെ ഇതുപോലെ ക്രൂരമായ വേട്ടയാടൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ലെന്ന് ഷാഫി പറഞ്ഞു.

ഒറ്റുകാരൻ ഗണേഷ് കുമാർ സിപിഐഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവുമാണ് സോളാർ കേസിലെ ഉമ്മൻ ചാണ്ടി സാറിനെതിരെ ഉന്നയിച്ച വ്യാജ ആരോപണങ്ങൾ. ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് അവസാനിക്കില്ലെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിക്കുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഗണേഷ് കുമാർ തയ്യാറായില്ല.

Related Topics

Share this story