മന്ത്രി സ്ഥാനത്തിന് വേണ്ടി പിടിവലികൂടി മുന്നണികള്‍

മന്ത്രിസഭ പുനഃസംഘടന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യവുമായി മുന്നണികള്‍ രംഗത്ത്. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ കത്ത് സമർപ്പിച്ചു. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും രംഗത്തെത്തി.

അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യം. മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശരദ് പവാറുമായി നേരിട്ട് ചർച്ച നടത്തും. രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു.
കെപി മോഹനനെ മന്ത്രിയാക്കണമെന്ന് എല്‍ജെഡിയും മാത്യു തോമസിനായി ജെഡിഎസിലെ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാര്‍ത്തകള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ തള്ളി.