Times Kerala

സൗജന്യ പരിശീലനം

 
 സൗജന്യ തൊഴിൽ പരിശീലനം
 സൈനികക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വിമുക്തഭടൻമാർക്കും ആശ്രിതർക്കുമായി തലശ്ശേരി കെൽട്രോൺ നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സ് ഇൻ മൊബൈൽ ടെക്‌നോളജി, തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫൈബർ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സുകൾ സൗജന്യമായി നടത്തുന്നു. താൽപര്യമുള്ള വിമുക്തഭടൻമാർ/ ആശ്രിതർ എന്നിവർ മിലിട്ടറി സേവനസംബന്ധമായ രേഖകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ മൂന്നിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700069.

Related Topics

Share this story